Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Family Gatherings

Kannur

കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ അ​തി​രൂ​പ​ത​യു​ടെ ശ​ക്തി​സ്രോ​ത​സ്: മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി

ത​ളി​പ്പ​റ​ന്പ്: ത​ല​ശേ​രി അ​തി​രൂ​പ​ത​യി​ലെ 204 ഇ​ട​വ​ക​ക​ളി​ലെ കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രു​ടെ​യും 19 ഫൊ​റോ​ന​ക ​ളി​ലെ ഫൊ​റോ​ന കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റു​മാ​രു​ടെ​യും അ​തി​രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ളു​ടെ​യും സം​യു​ക്ത സ​മ്മേ​ള​നം ത​ളി​പ്പ​റ​മ്പ് സെ​ന്‍റ് മേ​രീ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു.

‌ സീ​റോ മ​ല​ബാ​ർ സ​ഭ സ​മു​ദാ​യ ശാ​ക്തീ​ക​ര​ണ വ​ർ​ഷ​ത്തി​ൽ അ​തി​രൂ​പ​ത​യി​ലെ വി​വി​ധ കു​ടും​ബ കൂ​ട്ടാ​യ്മ​ക​ളി​ലൂ​ടെ ന​ട​പ്പി​ലാ​ക്കേ​ണ്ട വ്യ​ത്യ​സ്ത ക​ർ​മ​പ​ദ്ധ​തി​ക​ൾ യോ​ഗം ആ​സൂ​ത്ര​ണം ചെ​യ്തു. അ​തി​രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ നേ​തൃ​സം​ഗ​മം ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ടും​ബ കൂ​ട്ടാ​യ്മ​ക​ളാ​ണ് അ​തി​രൂ​പ​ത​യു​ടെ ശ​ക്തി​സ്രോ​ത​സെ​ന്ന് ആ​ർ​ച്ച്ബി​ഷ​പ് പ​റ​ഞ്ഞു. സ​മു​ദാ​യ ഭ​ദ്ര​ത​യ്ക്ക് അ​ല്മാ​യ നേ​തൃ​ത്വം ന​ൽ​കു​ന്ന സം​ഭാ​വ​ന​ക​ൾ നി​സ്തു​ല​മെ​ന്നും ആ​ർ​ച്ച്ബി​ഷ​പ് ചൂ​ണ്ടി​ക്കാ​ട്ടി.

ക​ഴി​ഞ്ഞ മൂ​ന്നു​വ​ർ​ഷ​ക്കാ​ലം സ​ഭ​യ്ക്കും സ​മു​ദാ​യ​ത്തി​നും ശു​ശ്രൂ​ഷ ചെ​യ്ത കു​ടും​ബ കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ൾ, ഇ​ട​വ​ക കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ, ഫൊ​റോ​ന കൗ​ൺ​സി​ൽ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ​ക്ക് ആ​ർ​ച്ച്ബി​ഷ​പ് ന​ന്ദി പ​റ​ഞ്ഞു.

അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഡോ. ​എം.​ജെ. മാ​ത്യു മ​ണ്ഡ​പ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​തി​രൂ​പ​ത ഡ​യ​റ​ക്‌​ട​ർ ഫാ. ​ജോ​ബി കോ​വാ​ട്ട് ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫാ. ​മാ​ത്യു ആ​ശാ​രി​പ​റ​മ്പി​ൽ, അ​തി​രൂ​പ​ത ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ലി​ൻ​ഡ, അ​തി​രൂ​പ​ത സെ​ക്ര​ട്ട​റി ജോ​ർ​ജ് ത​യ്യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​കെ​സി​സി ഗ്ലോ​ബ​ൽ ഡ​യ​റ​ക്‌​ട​ർ ഫാ. ​ഫി​ലി​പ്പ് ക​വി​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

Latest News

Corehub Up